* Blogger Template Style * * Sand Dollar * by Jason Sutter * Updated by Blogger Team */ /* Variable definitions ==================== */ body { margin:110px; padding:0px; background:#ffffff; color:#000000; font-size: small; } #outer-wrapper { font:normal normal 95% Trebuchet, Trebuchet MS, Arial, sans-serif; } a { color:#666666; } a:hover { color:#000000; } a img { border-width: 0; } #content-wrapper { padding-top: 0; padding-right: 1em; padding-bottom: 0; padding-left: 1em; } @media all { div#main { float:right; width:66%; padding-top:30px; padding-right:0; padding-bottom:10px; padding-left:1em; border-left:dotted 1px #ffffff; word-wrap: break-word; /* fix for long text breaking sidebar float in IE */ overflow: hidden; /* fix for long non-text content breaking IE sidebar float */ } div#sidebar { margin-top:100px; margin-right:0px; margin-bottom:0px; margin-left:0; padding:0px; text-align:left; float: left; width: 31%; word-wrap: break-word; /* fix for long text breaking sidebar float in IE */ overflow: hidden; /* fix for long non-text content breaking IE sidebar float */ } } @media handheld { div#main { float:none; width:90%; } div#sidebar { padding-top:30px; padding-right:7%; padding-bottom:10px; padding-left:3%; } } #header { padding-top:0px; padding-right:0px; padding-bottom:0px; padding-left:0px; margin-top:0px; margin-right:0px; margin-bottom:0px; margin-left:0px; border-bottom:dotted 1px #ffffff; background:#ffffff; } h1 a:link { text-decoration:none; color:#006699 } h1 a:visited { text-decoration:none; color:#006699 } h1,h2,h3 { margin: 0; } h1 { padding-top:25px; padding-right:0px; padding-bottom:10px; padding-left:5%; color:#006699; background:#ffffff; font:normal normal 300% Trebuchet, Trebuchet MS, Arial, sans-serif; letter-spacing:-2px; } h3.post-title { color:#000000; font:normal bold 130% Trebuchet, Trebuchet MS, Arial, sans-serif; letter-spacing:-px; } h3.post-title a, h3.post-title a:visited { color: #000000; } h2.date-header { margin-top:30px; margin-right:0px; margin-bottom:0px; margin-left:70px; color:#777777; font: normal normal 95% Trebuchet, Trebuchet MS, Arial, sans-serif; } h4 { color:#000000; } #sidebar h2 { color:#000000; margin:0px; padding:0px; font:normal bold 102% Trebuchet, Trebuchet MS, Arial, sans-serif; } #sidebar .widget { margin-top:0px; margin-right:0px; margin-bottom:33px; margin-left:0px; padding-top:0px; padding-right:0px; padding-bottom:0px; padding-left:0px; font-size:95%; } #sidebar ul { list-style-type:none; padding-left: 0; margin-top: 0; } #sidebar li { margin-top:0px; margin-right:0px; margin-bottom:0px; margin-left:0px; padding-top:0px; padding-right:0px; padding-bottom:0px; padding-left:0px; list-style-type:none; font-size:95%; } .description { padding:0px; margin-top:7px; margin-right:12%; margin-bottom:7px; margin-left:5%; color:#ffffff; background:transparent; font:bold 100% Verdana,Sans-Serif; } .post { margin-top:40px; margin-right:10px; margin-bottom:30px; margin-left:70px; } .post strong { color:#000000; font-weight:bold; } pre,code { color:#666666; } strike { color:#666666; } .post-footer { padding:0px; margin:0px; color:#444444; font-size:80%; } .post-footer a { border:none; color:#666666; text-decoration:none; } .post-footer a:hover { text-decoration:none; } #comments { padding:0px; font-size:110%; font-weight:normal; text-decoration:none; } .comment-author { margin-top: 10px; } .comment-body { font-size:100%; font-weight:normal; color:black; } .comment-footer { padding-bottom:20px; color:#444444; font-size:80%; font-weight:normal; display:inline; margin-right:10px } .deleted-comment { font-style:italic; color:gray; } .comment-link { margin-left:.6em; } .profile-textblock { clear: both; margin-left: 0; } .profile-img { float: left; margin-top: 0; margin-right: 5px; margin-bottom: 5px; margin-left: 0; border: 2px solid #ffffff; } #sidebar a:link { color:#666666; text-decoration:none; } #sidebar a:active { color:#ff0000; text-decoration:none; } #sidebar a:visited { color:sidebarlinkcolor; text-decoration:none; } #sidebar a:hover { color:#000000; text-decoration:none; } .feed-links { clear: both; line-height: 2.5em; } #blog-pager-newer-link { float: left; } #blog-pager-older-link { float: right; } #blog-pager { text-align: center; } .clear { clear: both; } .widget-content { margin-top: 0.5em; } /** Tweaks for layout editor preview */ body#layout #outer-wrapper { margin-top: 0; } body#layout #main, body#layout #sidebar { margin-top: 10px; padding-top: 0; } -->

Monday, June 29, 2009

ചുവരെഴുത്ത്

.
.
ഷഹാമയില്‍
നാല് കട്ടിലുകളുള്ള
മുറിയുടെ ചുവരില്‍
ഒട്ടിച്ചു വെച്ചിട്ടുണ്ട്,
പുഴയുടെ ഒഴുക്ക്.

ഇച്ചായന്റെ തലയ്ക്ക് മുകളില്‍
കുരിശും
അനന്തന്റെ സഹശയനമായി
മക്കളും
അസ്‌ലമിനെ നോക്കി നോക്കി
ഉമ്മയും
ചുവരില്‍ ഒട്ടിയിരിപ്പുണ്ട്

നാല് കട്ടില്‍
നാലിടങ്ങളില്‍ നോക്കി കിടക്കും

പുഴ നിറഞ്ഞുകവിഞ്ഞ്
ഒരു കട്ടില്‍ ഒഴുകിപ്പോകും
കുരിശ് വരച്ചും
മക്കളെ തൊട്ടുതലോടിയും
ഉമ്മാന്ന് വിളിച്ചും
മുറിയിലെ കട്ടിലുകളെല്ലാം
ഒറ്റതിരിഞ്ഞ് പോകും

മുറി മാറുമ്പോള്‍
കട്ടിലുകള്‍ അഴിച്ചെടുക്കുമ്പോള്‍
ചുവരുകള്‍ എഴുതി വെക്കും
ജീവചരിത്രങ്ങളുടെ
മുദ്രാവാക്യം.

--------------------------------------------------------
ഷഹാമ:യു.എ.ഇ യിലെ ചെറുനഗരം

Sunday, June 28, 2009

കൈനോട്ടം

.
.
കുറത്തി കണ്ട
കൂടുണ്ട്‌
ഉയിരിലെ
മരത്തില്‍

പല കിളികള്‍
അടയിരുന്നതിന്‍
ചൂടുണ്ട്‌
കൂട്ടിലെ
ഇരുട്ടില്‍

ചിറക്‌
വിരിഞ്ഞതിന്‍
അനക്കമുണ്ട്‌
ഇരുട്ടിന്‍
തൂവലില്‍

പറന്ന്
മാഞ്ഞതിന്‍
മണമുണ്ട്‌
മരത്തിന്‍
ഇലകളില്‍

കുറത്തി കണ്ട
കൂട്ടിലാണിന്നും
നിവര്‍ത്തിയിട്ട
കൈവെള്ള.

Saturday, June 27, 2009

പഴക്കപ്പടി

.
.
സ്റ്റാമ്പും നാണയവും
പാത്രവുമായുധവും
നാഴികമണിയുമുണ്ട്
ശേഖരത്തില്‍
പഴക്കമുള്ളതാണെല്ലാം.

പലവഴി വന്ന
പല കാലങ്ങള്‍
ഒരു മുറിയില്‍
ഒന്നിച്ച്

പഴയ
സ്റ്റാമ്പൊട്ടിച്ചയച്ച കത്ത്
മേല്‍‌വിലാസക്കാരന്
കിട്ടാതെ
തിരിച്ചുവരാതെ
അഞ്ചല്‍ക്കാരനെ
തിരഞ്ഞു പോയി.
ഓടിയോടി
കിതച്ചുകിതച്ച്
കത്തിലെ വിശേഷങ്ങള്‍

പഴയ നാണയം
കൊടുത്ത് കിട്ടിയ അരിയില്‍
നികന്ന പാടങ്ങള്‍
പച്ച പിടിച്ചു.
ചത്തുപോയ പണിക്കാരും
തമ്പ്രാനും
തേക്കും കൂക്കും
തിരിച്ചെത്തി.
തിളച്ചിട്ടും തൂവിയിട്ടും
വേവാതെ

പഴയ പാത്രത്തില്‍
പാതിവെന്ത ചോറ്
കറിയോടിണങ്ങാതെ
ഉപ്പ് പോരെന്ന്
എരിവേറിയെന്ന്
തെറ്റി പിണങ്ങി
നാട് വിട്ടോടിപോയി.

പഴയ ആയുധം
രണ്ടിറ്റ് ചോരയും
വെട്ടി മരിച്ചവന്റെ
തലയോട്ടിയും
ഏട് മഞ്ഞച്ച
ചരിത്രപുസ്തകവുമായ്
വാതില്‍ക്കല്‍ നില്പായി

കാത്തിരിപ്പാണിപ്പോള്‍
വസ്തുശേഖരത്തില്‍

എന്നെങ്കിലും
മുഴങ്ങാതിരിക്കില്ലീ
നാഴികമണി