.
.
ഷഹാമയില്‍
നാല് കട്ടിലുകളുള്ള
മുറിയുടെ ചുവരില്‍
ഒട്ടിച്ചു വെച്ചിട്ടുണ്ട്,
പുഴയുടെ ഒഴുക്ക്.
ഇച്ചായന്റെ തലയ്ക്ക് മുകളില്‍
കുരിശും
അനന്തന്റെ സഹശയനമായി
മക്കളും
അസ്‌ലമിനെ നോക്കി നോക്കി
ഉമ്മയും
ചുവരില്‍ ഒട്ടിയിരിപ്പുണ്ട്
നാല് കട്ടില്‍
നാലിടങ്ങളില്‍ നോക്കി കിടക്കും
പുഴ നിറഞ്ഞുകവിഞ്ഞ്
ഒരു കട്ടില്‍ ഒഴുകിപ്പോകും
കുരിശ് വരച്ചും
മക്കളെ തൊട്ടുതലോടിയും
ഉമ്മാന്ന് വിളിച്ചും
മുറിയിലെ കട്ടിലുകളെല്ലാം
ഒറ്റതിരിഞ്ഞ് പോകും
മുറി മാറുമ്പോള്‍
കട്ടിലുകള്‍ അഴിച്ചെടുക്കുമ്പോള്‍
ചുവരുകള്‍ എഴുതി വെക്കും
ജീവചരിത്രങ്ങളുടെ
മുദ്രാവാക്യം.
--------------------------------------------------------
ഷഹാമ:യു.എ.ഇ യിലെ ചെറുനഗരം
Monday, June 29, 2009
Subscribe to:
Post Comments (Atom)
ഉദയശങ്കര്‍, നന്നായിരിക്കുന്നു. ആശംസകള്‍.
ReplyDeleteകവിതയെ പറ്റി ഒന്നും പറയാന്‍ അറിയില്ല.........എങ്കിലും ഇട്ടു ഞാനും ഒരു കമന്‍റ്
ReplyDeleteകരാമയിലെ എന്റെ മുറിയിലും.....
ReplyDeleteഎവിടെയോ ഒരു മുള്ളു കൊള്ളുന്നു,
അഭിനന്ദനങ്ങൾ
ഒറ്റപ്പെടലിന്റെ ആ വല്ലാത്ത തീക്ഷ്ണതയുണ്ട് ഈ (പുതിയ) ചുവരെഴുത്തുകളിലെ വരികളില്‍. കൂട്ടിരിക്കാന്‍, വാക്കും, കവിതയും വന്നുവല്ലോ. അതിവിടെ പകര്‍ത്തിയതിനും നന്ദി.
ReplyDeleteഅഭിവാദ്യങ്ങളോടെ
ചുവരുകള്‍ എഴുതി വെക്കും
ReplyDeleteജീവചരിത്രങ്ങളുടെ
മുദ്രാവാക്യം.
-ചോരയുടെ മണവും വിയര്പ്പിന്റെ തീഷ്ണതയുമുള്ള വരികള്‍...
ഇഷ്ടായി ഉദയ്!