.
.
ഉറക്കത്തേക്കാള്‍ താളത്തില്ഊഞ്ഞാലാടാന് പോയ
തൊട്ടിലുകളെക്കുറിച്ചുള്ള പാട്ട്
നിലം മെഴുകിയിട്ടുണ്ടാവും.
നനഞ്ഞ നിലം
വഴുക്കുന്നുവല്ലോയെന്ന്
മുപ്പതോ നാല്പതോ വയസ്സുള്ള കുട്ടി
പിച്ച നടക്കുന്നുണ്ടാവും.
ഉറക്കത്തില്‍ ഒഴിച്ചുകൂട്ടിയ മൂത്രം
തോടായിട്ടുണ്ടാവും
തോട്ടിറമ്പത്ത്
പരല്‍മീനുകളുടെ അമ്മ
താരാട്ട് പാടുന്നുണ്ടാവും
അച്ഛന്
തോട്ടുവക്കത്തെ പുല്ലുകളുടെ
പേരുകള്‍ ചോദിച്ചറിയുന്നുണ്ടാവും
പിറക്കാനിരിക്കുന്ന മക്കളെ
ഈണത്തില്‍ താരാട്ടി വിളിക്കുന്നുണ്ടാവും
തോടുംകടന്ന്
പുഴയിലേക്കെത്തുമ്പോള്
മീനുകള്‍ക്ക്
മരങ്ങളുടെ പേരാവും,
പുഴ മുങ്ങി
കടലില്‍ പൊങ്ങുമ്പോള്‍
മീനുകള്‍ക്ക്
എന്റെയും നിന്റെയും പേരാവും
ഇനി നമുക്ക്
കാറ്റിന്
താരാട്ടെന്ന് പേരിടാം.
കാറ്റ് വീശുന്നു
ReplyDeleteവായിച്ചു എല്ലാ കവിതയും. ഇഷ്ടമായി
ReplyDeleteആരായാലും ഭയങ്കര ബോറാണു ഈ മതം മാറ്റത്തിന്റെ ബ്ലോഗ് ( കവിതകളല്ല )
ReplyDeleteഎന്ത് പ്രേമത്തിന്റെ പേരിലായാലും / കവികള്‍ ഇതിനും മുന്‍പ് മതം മാറിയിട്ടുമുണ്ട്.
അതിനേക്കാള്‍ അശ്ലീലം