.
.
സ്റ്റാമ്പും നാണയവും
പാത്രവുമായുധവും
നാഴികമണിയുമുണ്ട്
ശേഖരത്തില്‍
പഴക്കമുള്ളതാണെല്ലാം.
പലവഴി വന്ന
പല കാലങ്ങള്‍
ഒരു മുറിയില്‍
ഒന്നിച്ച്
പഴയ
സ്റ്റാമ്പൊട്ടിച്ചയച്ച കത്ത്
മേല്വിലാസക്കാരന്
കിട്ടാതെ
തിരിച്ചുവരാതെ
അഞ്ചല്ക്കാരനെ
തിരഞ്ഞു പോയി.
ഓടിയോടി
കിതച്ചുകിതച്ച്
കത്തിലെ വിശേഷങ്ങള്‍
പഴയ നാണയം
കൊടുത്ത് കിട്ടിയ അരിയില്‍
നികന്ന പാടങ്ങള്‍
പച്ച പിടിച്ചു.
ചത്തുപോയ പണിക്കാരും
തമ്പ്രാനും
തേക്കും കൂക്കും
തിരിച്ചെത്തി.
തിളച്ചിട്ടും തൂവിയിട്ടും
വേവാതെ
പഴയ പാത്രത്തില്‍
പാതിവെന്ത ചോറ്
കറിയോടിണങ്ങാതെ
ഉപ്പ് പോരെന്ന്
എരിവേറിയെന്ന്
തെറ്റി പിണങ്ങി
നാട് വിട്ടോടിപോയി.
പഴയ ആയുധം
രണ്ടിറ്റ് ചോരയും
വെട്ടി മരിച്ചവന്റെ
തലയോട്ടിയും
ഏട് മഞ്ഞച്ച
ചരിത്രപുസ്തകവുമായ്
വാതില്ക്കല് നില്പായി
കാത്തിരിപ്പാണിപ്പോള്‍
വസ്തുശേഖരത്തില്
എന്നെങ്കിലും
മുഴങ്ങാതിരിക്കില്ലീ
നാഴികമണി
Saturday, June 27, 2009
Subscribe to:
Post Comments (Atom)
പഴയ നാണയം
ReplyDeleteകൊടുത്ത് കിട്ടിയ അരിയില്‍
നികന്ന പാടങ്ങള്‍
പച്ച പിടിച്ചു
ചത്തുപോയ പണിക്കാരും
തമ്പ്രാനും
തേക്കും കൂക്കും
തിരിച്ചെത്തി.
തിളച്ചിട്ടും തൂവിയിട്ടും
വേവാതെ
നന്നായി ഓരോ വരിയും