.
.
പലതും പറഞ്ഞിരുന്നതിന്‍
നിറങ്ങള്‍ കൂട്ടിത്തുന്നിയ
കുപ്പായക്കീശയില്‍
ഇടം നെഞ്ചിന്‍ കിടുക്കത്തോട്
ഒട്ടിയിരിപ്പുണ്ട്
നീ വിരിഞ്ഞ പ്രേമലേഖനം
ചുവന്ന റോസാപൂവാണത്
ഹ്ര്‌ദയമാണത്
ചവുട്ടിയരക്കല്ലേ എന്ന്
പറയാഞ്ഞതെന്തേ?
കണ്ടുമുട്ടിയ കീശയിലെല്ലാം
കണ്ണ് നീട്ടി ചെന്നു
ഇടംനെഞ്ച് പൊട്ടി നിന്നു
കണ്ണുരുട്ടിയ പൂക്കളെല്ലാം
ചെമ്പരത്തിയെന്നും
ജമന്തിയെന്നും മുല്ലയെന്നും
വിരിഞ്ഞു
മുറ്റത്തെ പൂന്തോട്ടം
വേണ്ടാത്ത വാക്കെന്നൊരു
കാക്ക
കൊത്തിപ്പറന്നു
Friday, July 3, 2009
Subscribe to:
Post Comments (Atom)
arthavathaaya kavitha... chemabarathiyum jamanthiyum mullayumaayi manakkunna pookkal viriyaathiriykkatte...
ReplyDelete